ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീട് നിർമ്മാണം 31നകം പൂർത്തിയാക്കുമെന്ന് സര്‍ക്കാര്‍

കൽപ്പറ്റ :മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം 31നകം പൂർത്തിയാക്കുമെന്ന് സര്‍ക്കാര്‍. ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം നവംബർ 15നകം പൂർത്തിയാക്കാനും മന്ത്രിമാരായ എ പി അനിൽകുമാർ, ടി സിദ്ദിഖ്, കെ എം ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചു.

 

 

നിർമ്മാണം പൂർത്തിയാകുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും. ദുരന്തബാധിതർക്ക് നിലവിൽ നൽകിവരുന്ന വാടകയും ഭക്ഷണ കൂപ്പണും തുടരും.

 

 

കൃഷിനാശം സംഭവിച്ച കർഷകരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ഡിഡിഎംഎയ്ക്ക് നിർദേശം നൽകി. കർഷകർക്കും വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാര തുക വേഗത്തിൽ കൈമാറുമെന്നും സര്‍ക്കാര്‍ പറയുന്നു. ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും നിർദേശിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!