രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

മേപ്പാടി: 1.858 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മൂപൈനാട് തിനപുരം പിലാക്കൽ വീട്ടിൽ സിറാജ് വി.കെ. (43) ആണ് അറസ്റ്റിലായത്.സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെ എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്സൈസ് എൻഫോഴ്സസ്മെന്റ്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

 

എക്സൈസ് സർക്കിൾ ഇൻസ്പെക്ട‌ർ സുനിൽ എം.കെ.യുടെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ മേപ്പാടി തിനപുരം ടൗണിൽ നടത്തിയ പരിശോധനയിലാണ് ജീപ്പിൽ കഞ്ചാവ് കടത്തുന്നതിനിടെ സിറാജ് പിടിയിലായത്. ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ പ്രതികളായവരെ നിരീക്ഷിച്ചുവരുന്നതിൻ്റെ ഭാഗമായി എക്സൈസ് സംഘം ഇയാളെയും നിരീക്ഷിച്ചുവരികയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കൽപ്പറ്റ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

വയനാട് എക്സൈസ് ഇന്റലിജൻസിലെ പ്രിവൻ്റീവ് ഓഫീസർ അനീഷ് എ.എസ്., നാർകോട്ടിക് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ രഘു വി., പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രഘു എം.എ., സിവിൽ എക്സൈസ് ഓഫീസർ സുരേഷ് എം., വനിതാ സിവിൽ എക്സൈസ് ഓഫീസർ സുദിവ്യഭായ് ടി.പി., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ പ്രസാദ് കെ., മുനീർ ജെ. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!