ഓണം ബമ്പറിന്റെ ഭാഗ്യശാലി ലോട്ടറി വകുപ്പിനെ സമീപിച്ച് സമ്മാനത്തുക കൈപ്പറ്റിയെങ്കിലും, വിജയിച്ച വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ ഇപ്പോഴിതാ, ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം താൻ എടുത്ത ടിക്കറ്റിനാണ് ലഭിച്ചതെന്നും, എന്നാൽ ആ ടിക്കറ്റ് മോഷണം പോയെന്നും അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി രംഗത്തെത്തിയിരിക്കുകയാണ്.
തമിഴ്നാട് സ്വദേശിയായ സാദിഖാണ് ഗുരുതരമായ അവകാശവാദവുമായി രംഗത്തെത്തിയത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് താൻ ഓണം ബമ്പർ ടിക്കറ്റ് വാങ്ങിയതെന്നും, താൻ എടുത്ത അതേ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും സാദിഖ് പറയുന്നു.ടിക്കറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് സാദിഖ് പാലക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും, താനാണ് യഥാർത്ഥ ഭാഗ്യശാലിയെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
ടിക്കറ്റ് കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ടിക്കറ്റ് ലഭിച്ചിട്ടില്ലെന്നാണ് സാദിഖിന്റെ വാദം.ടിക്കറ്റ് നഷ്ടപ്പെട്ടാൽ സമ്മാനത്തുക ലഭിക്കില്ലെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും സാദിഖ് പറയുന്നു.
