കോഴിക്കോട് : കൊടുവള്ളി എംഎൽഎ പി കെ ഫിറോസിന്റെ ഇടപെടൽ ഫലം കണ്ടു, പെൻഷന് ഇനി AC പ്രശ്നമാകില്ല. ക്ഷേമ പെൻഷന്റെ അർഹതാ മാനദണ്ഡത്തിൽ നിന്ന് AC-യും 1000 CC-യിൽ താഴെയുള്ള വാഹനങ്ങളും ഒഴിവാക്കി വിഡി സതീശൻ സർക്കാർ മുൻപ് കേരളത്തിൽ ക്ഷേമ പെൻഷന് (വാർദ്ധക്യ, വിധവ, വികലാംഗ പെൻഷൻ) അപേക്ഷിക്കുമ്പോൾ താഴെക്കൊടുത്ത മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു:
1. വീട്ടിൽ AC ഉണ്ടെങ്കിൽ പെൻഷൻ കിട്ടില്ല
2. 1000 CC ക്ക് മുകളിലുള്ള വാഹനം ഉണ്ടെങ്കിൽ കിട്ടില്ല
3. 1 ഏക്കറിൽ കൂടുതൽ ഭൂമി, 1 ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനം ഉള്ളവർക്കും കിട്ടില്ല.
ഇതുകാരണം ചൂട് കാരണമോ അസുഖം കാരണമോ ഒരു ചെറിയ AC വെച്ച സാധാരണക്കാരായ അമ്മമാർ പോലും പെൻഷൻ ലിസ്റ്റിൽ നിന്ന് പുറത്തായി എന്ന് വലിയ പരാതി ഉണ്ടായിരുന്നു.
വി ഡി സതീശൻ സർക്കാറിന്റെ പുതിയ മാനദണ്ഡങ്ങൾ
▪️ വീട്ടിൽ AC ഉണ്ടെങ്കിലും ഇനി പെൻഷൻ കിട്ടും
▪️1000 CC യിൽ താഴെയുള്ള ബൈക്ക്, ഓട്ടോ, ചെറിയ കാർ ഒക്കെ ഉണ്ടെങ്കിലും പെൻഷന് അർഹത ഉണ്ടാകും.
