സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 105 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,815 രൂപയായി ഉയർന്നു. പവൻ്റെ വിലയിൽ 840 രൂപയുടെ വർധനവുണ്ടായി. 1,10,520 രൂപയായാണ് പവന്റെ വില ഉയർന്നത്. ഒക്ടോബറിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇന്ന് സ്വർണവില എത്തിയത്.

 

അന്താരാഷ്ട്ര വിപണിയിലും സ്വർണവില വീണ്ടും ഉയരുകയാണ്. യുഎസ് ഡോളറിന്റെ മുന്നേറ്റം മന്ദഗതിയിലായതും അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ വരുമാനനിരക്ക് കുറഞ്ഞതും സ്വർണത്തിന് കരുത്തായി. എന്നാൽ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് വീണ്ടും ഉയർത്തുമോ എന്ന ആശങ്ക വിപണിയിൽ തുടരുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!