സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന ‘ഓപ്പറേഷൻ തെളിമ 2.0’ (Operation Thelima 2.0) മിന്നൽ പരിശോധനകളുടെ ഭാഗമായാണ് വയനാട്ടിലും രണ്ട് സ്നാക്സ് നിർമ്മാണ യൂണിറ്റുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്.നാല് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംങ്ങ് നോട്ടീസും നൽകി.
മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലായി ഫുഡ് സേഫ്റ്റി വകുപ്പിന്റെ രണ്ട്സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. അഞ്ജു ജോർജ്, രേഷ്‌മ എം.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് സ്നാക്സ‌് നിർമാണ യൂണിറ്റുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകുകയും നാല് സ്നാക്സ‌് നിർമ്മാണ യൂണിറ്റുകൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി.
സുൽത്താൻ ബത്തേരി മാനിക്കുനിയിലെ എം.ആർ ഫുഡ്‌സിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു വൃത്തിഹീനമായി തയ്യാറാക്കിയ മൂന്ന് കിലോ സ്നാക്സ് പിടിച്ചെടുത്ത് നശിപ്പിച്ചു വൻതോതിൽ എണ്ണക്കടികൾ നിർമിച്ച് ചെറുകിട ഭക്ഷ്യ സ്ഥാപനങ്ങളിലേക്കും ചായക്കടകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ തെളിമ’ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. വൃത്തിഹീനമായി തയ്യാറാക്കിയ മൂന്ന് കിലോ സ്നാക്സ് പിടിച്ചെടുത്ത് നശിപ്പിച്ചു.
