കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 16കാരൻ ദാരുണാന്ത്യം

കോഴിക്കോട്: മേപ്പയ്യൂര്‍ നരക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലിൽ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. തുറയൂര്‍ ഇരിങ്ങത്ത് സ്വദേശി അജല്‍ പ്രവീണ്‍ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് കൂടി അപകടത്തില്‍ പരിക്കേറ്റു. രാത്രി 9.30ഓടെ നരക്കോട് -ഇരിങ്ങത്ത് റോഡിലായിരുന്നു അപകടം. ജിമ്മിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടന്‍ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുറയൂര്‍ ഇരിങ്ങത്ത് കുളങ്ങര സ്വദേശി പ്രവീണ്‍ കുമാറിന്റെയും മഞ്ജുഷയുടെയും മകനാണ് അജല്‍. അര്‍ജുന്‍ പ്രവീണ്‍ സഹോദരനാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!