പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവ്; സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന

തിരുവനന്തപുരം: പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവറിയാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന. പമ്പുകള്‍, ഇന്ധനം എത്തിക്കുന്ന വാഹനങ്ങള്‍ എന്നിവയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. ഒരു ലിറ്ററിന്റെ ആറ് സാമ്പിളുകൾ വീതമാണ് ശേഖരിക്കുക. രണ്ട് എണ്ണം പരിശോധനക്കായി ലാബിലേക്ക് അയക്കും. രണ്ടെണ്ണം സീല്‍ ചെയ്ത് പെട്രോള്‍ പമ്പിലും, മറ്റ് രണ്ടെണ്ണം സിവില്‍ സപ്ലൈകോ ഗോഡൗണിലും സൂക്ഷിക്കും.

 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന നടക്കുക.ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, കര്‍ണാടകയില്‍ വിതരണം ചെയ്ത പെട്രോളില്‍ അളവില്‍ കവിഞ്ഞ് എഥനോള്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!