അപ്പോളോ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; മൂസാ ഹാജിയും സംഘവും പങ്കാളിത്തമുള്ള മറ്റ് സ്ഥാപനങ്ങളുടെ പേരിലും കോടികൾ തട്ടി

കോഴിക്കോട്: അപ്പോളോ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂസ ഹാജിയും സംഘവും അപ്പോളോ ഗോൾഡിന് പുറമേ അപ്പോളോ ഗ്രൂപ്പിന് പങ്കാളിത്തമുള്ള മറ്റ് സ്ഥാപനങ്ങളുടെ പേരിലും നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. ജ്വല്ലറിയിലെ നിക്ഷേപത്തുക ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസും നടത്തിയിരുന്നു. പ്രതികളുടെ പേരിലുള്ള റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു.

 

എന്നാൽ തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൻ്റെ വലിയൊരു ഭാഗം വിദേശത്തേക്ക് കടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ. 23 കോടിയിലധികം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിന് ആനുപാതികമായി വളരെ കുറച്ച് സ്വത്തുക്കൾ മാത്രമാണ് ഇഡിക്ക് കണ്ടുകെട്ടാനായത്. കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യത്തിൻ്റെ ഇരട്ടിയിലേറെ തുക വിദേശത്തേക്ക് കടത്തിയതായും റിപ്പോർട്ടുകളുണ്ട്.

 

തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഹോട്ടൽ ഡിമോറയിലും അപ്പോളോ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് അപ്പോളോ ഗ്രൂപ്പ് വഴി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചവരുണ്ട്. അപ്പോളോ ഗ്രൂപ്പ് ചെയർമാൻ മൂസ ഹാജി മുഖേനയാണ് പലരും പണം നിക്ഷേപിച്ചത്. സ്വർണ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നതോടെ തങ്ങളുടെ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്നറിയാതെ ആശങ്കയിലാണ് നിക്ഷേപകർ.

അതേസമയം, മൂസ ഹാജി ചെയർമാനായ അപ്പോളോ ഗ്രൂപ്പിന്റെ ഡയറക്ടർമാരിൽ ഭൂരിഭാഗവും ഭാര്യയും മക്കളും അടുത്ത ബന്ധുക്കളുമായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൻ്റെ മറ്റ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളും അന്വേഷണപരിധിയിലായേക്കും.

 

സ്വർണ നിക്ഷേപ തട്ടിപ്പിന് പിന്നാലെ അപ്പോളോ ഗ്രൂപ്പിൻ്റെ മറ്റ് സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവരും ആശങ്കയിലാണ്. ഹോട്ടൽ ഡിമോറ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ ഭാവി എന്താകുമെന്ന ചോദ്യവും ഉയരുന്നുണ്ട്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!