വ്ലോഗർ ഹൈദർ മധൂർ 3.5 ഗ്രാം MDMA യുമായി പിടിയിൽ

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹൈദർ മധൂർ 3.5 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. മധൂരിലെ വസതിക്ക് മുന്നിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ വിദ്യാനഗർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF – District Anti-Narcotic Special Action Force) സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഹൈദർ മധൂർ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!