മഞ്ഞുകാലം ഇത്തവണ നേരത്തെയെത്തി. തണുത്തുറഞ്ഞ് ഊട്ടി

ഊട്ടി :പച്ചപ്പരവതാനിയിൽ മുത്തുകൾ വിതറിയതുപോലെ പുൽത്തകിടികളിൽ മഞ്ഞുതുള്ളികൾ നിറയുകയാണ് പതിവിലും നേരത്തെ മഞ്ഞുകാലമെത്തിയതോടെ മനോഹര കാഴ്‌ചകൾക്കാണ് ഊട്ടിയും സാക്ഷിയാകുന്നത്. സാധാരണയായി നവംബർ അവസാനത്തോടെ ആരംഭിക്കുന്ന മഞ്ഞുകാലം ഇത്തവണ നേരത്തെയെത്തി. ഇതോടെ പുലർച്ചെ നേരിയ മഞ്ഞുവീഴ്ച്ചയും തണുപ്പും അനുഭവപ്പെട്ടു തുടങ്ങി. ബൊട്ടാണിക്കൽ ഗാർ ഡനിലെ പുൽത്തകിടികളിലും ചെടികളിലും മരങ്ങളിലുമുള്ള മഞ്ഞുതുള്ളികൾ സഞ്ചാരികൾ ക്കും കൗതുകമാകുന്നുണ്ട്.

 

എൽനിനോ പ്രതിഭാസം കാരണം നീലഗിരി ജില്ലയിൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായിരുന്നു. പിന്നീട് വടക്കുകിഴക്കൻ മൺസൂണിൽ ഇടവിട്ട് കനത്ത മഴ ലഭിച്ചതോടെയാണ് കാലാവസ്ഥ മാറിയത്. പകൽ സമയങ്ങളിൽ നല്ല വെയിലും ചൂടും അനു ഭവപ്പെടുമ്പോൾ വൈകിട്ടും പുലർച്ചെയും കഠിനമായ തണുപ്പാണ് അനുഭവപ്പെടുന്നത്.

 

തണുപ്പ് വർധിച്ചതോടെ അതിരാവിലെ ജോലിക്ക് പോകുന്ന തൊഴിലാളികളും സ്കൂൾ, കോളേജ് വിദ്യാർഥികളും കാൽനടയാത്രക്കാരും ബുദ്ധിമു ട്ടിലാണ്. വരുംദിവസങ്ങളിൽ തണുപ്പ് ഇനിയും കടുക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!