ബാലി : അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ICC) ചെയർമാനായി ജയ് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷത്തെ രണ്ടാം ടേമിലേക്കാണ് ജയ് ഷായെ എതിരില്ലാതെ വീണ്ടും നിയമിച്ചത്. ഇന്തോനേഷ്യയിലെ ബാലിയില്‍ ഞായറാഴ്ച സമാപിച്ച ഐസിസി ബോർഡ് യോഗത്തിലാണ് നിർണ്ണായക തീരുമാനമുണ്ടായത്.
ക്രിക്കറ്റിന്റെ നിർണ്ണായക ഘട്ടത്തില്‍ ഭരണത്തുടർച്ച ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ഐസിസി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറിയായി പ്രവർത്തിച്ച ശേഷമാണ് 2024 ഡിസംബറില്‍ ജയ് ഷാ ആദ്യമായി ഐസിസി തലപ്പത്തെത്തിയത്. നിലവിലെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
