മഞ്ചേരിയിൽ 50 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി

മഞ്ചേരി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടുഭാഗത്തുനിന്നെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ നാൽപ്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജീവ് ഗാന്ധി ബൈപ്പാസിലെ ഫർസ റസ്റ്റോറന്റിലെ 17 ജീവനക്കാരിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ രോഗബാധ കണ്ടെത്തി.

 

റസ്റ്റോറന്റ് ആരോഗ്യവകുപ്പ് താത്കാലികമായി അടപ്പിച്ചു. പൊതുജനങ്ങളിലേക്ക് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഹോട്ടലിൽനിന്ന് വെള്ളത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ് ലാബിൽ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം പുറത്തുവന്നാൽ മാത്രമേ രോഗബാധ വെള്ളത്തിൽ നിന്നാണോ ഭക്ഷണത്തിൽ നിന്നാണോ പടർന്നതെന്ന് കണ്ടെത്താനാകൂ.

 

ഹോട്ടൽ ജീവനക്കാർ ഒഴികെ, മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരാണ്. വൈറസ് ബാധ സ്ഥിരീകരിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ പ്രദേശത്ത് മഞ്ഞപ്പിത്ത ബാധിതർ വരും ദിവസങ്ങളിൽ കൂടാനാണ് സാധ്യതയെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ക്ഷീണം, പനി, വിശപ്പില്ലായ്മ, മൂത്രത്തിൽ മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഉടൻ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

 

ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സുബി ദി.എം.ഒ. ഡോ. സുബിയുടെ നേതൃത്വത്തിൽ മഞ്ചേരി നഗരസഭയിൽ ചേർന്ന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. രോഗവ്യാപന പ്രദേശങ്ങളിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകി.

 

ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭാ ആരോഗ്യവിഭാഗവും ഹെൽത്ത് ഇൻസ്പെക്ടറും ചേർന്ന് പരിശോധന ശക്തമാക്കി. ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് സംഘം നോട്ടീസ് നൽകി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!