8 കോടിയുടെ സ്വത്തിനായി ക്രൂരത; ഭർത്താവിനെയും മകനെയും ഭക്ഷണത്തിൽ ‘ഈയം’ കലർത്തി കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ

കോടിക്കണക്കിന് രൂപയുടെ സ്വത്തും ഇൻഷുറൻസ് തുകയും കൈക്കലാക്കുന്നതിനായി ഭർത്താവിനെയും സ്വന്തം മകനെയും അനന്തരവനെയും സാവധാനം വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് വസുന്ധര സ്വദേശിനി രേണു ഭട്നാഗറിനെയാണ് ഇന്ദിരാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് സുശീൽ കുമാർ ഭട്നാഗറിന്റെ 6 കോടി രൂപയോളം വിലമതിക്കുന്ന ട്രാവൽ ഏജൻസിയും 2 കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുകയും തട്ടിയെടുക്കാനായിരുന്നു ഇവരുടെ ക്രൂരത.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ സുശീൽ കുമാറിന് തുടർച്ചയായി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ച് ജീവൻരക്ഷാ ചികിത്സ നൽകിയിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയെങ്കിലും അസുഖങ്ങൾ വിട്ടുമാറിയില്ല. ഇതേസമയം തന്നെ സുശീലിന്റെ മകൻ വംശ് ഭട്നാഗറിനും അനന്തരവൻ ദേവ് ഭട്നാഗറിനും സമാനമായ രീതിയിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!