മുട്ടിൽ:വയനാട് ജില്ല റവന്യു കലോത്സവത്തിൽ യുപി വിഭാഗം കന്നഡ പ്രസംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മാസ്റ്റർ ലിയോൺ നോയൽ സെബാസ്റ്റ്യൻ .പയ്യമ്പള്ളി സെന്റ് കാതറിൻസ് സ്കൂൾ വിശ്വാർത്ഥിയായ ലിയോൺ ഗണിത ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ച വെച്ചു.
കർണാടക സ്വദേശിയായ അമ്മ പ്രിൻസി,വല്യമ്മ റോസമ്മ എന്നിവരുടെ പരിശീലനത്തിൽ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.പിതാവ് ശ്രീ സെബാസ്റ്റ്യൻ പി ജെ സെൻ്റ് തോമസ് മുള്ളൻകൊല്ലിയിൽ അധ്യാപകനാണ്. സഹോദരൻ ആലോൺ നോയൽ സെബാസ്റ്റ്യൻ അതെ വിദ്യാലയത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
