കാസർഗോഡ്: കാസർഗോഡ് ചെറുവത്തൂരിലെ ബാറിനകത്തുണ്ടായ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. തിമിരി, ചെമ്പ്രകാനത്തെ സി.പി. മന്‍സൂര്‍ അലി (50) ആണ് ബുധനാഴ്ച ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച ബാറില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരു സംഘം മന്‍സൂര്‍ അലിയെ ക്രൂരമായി മര്‍ദിക്കുകയും ചവിട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ചെറുവത്തൂര്‍ സ്വദേശികളായ സുല്‍ഫിക്കര്‍, സുഹൈല്‍, അക്ഷയ്, രതീഷ് എന്നിവര്‍ക്കെതിരെയാണ് ചന്തേര പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നത്. ഇതില്‍ സുല്‍ഫിക്കര്‍, രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
