ഡൽഹി :ഡൽഹിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. പോലീസ് സ്പെഷ്യൽ സെൽ വ്യാഴാഴ്ച നഗർ ഏരിയയിലെ ഒരു ഗോഡൗണിൽ നിന്ന് 2000 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി.കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ച കാറിൽ ജിപിഎസ് ഘടിപ്പിച്ചതാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ സഹായിച്ചത്. പോലീസ് ജിപിഎസ് ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഓപ്പറേഷൻ നടത്തുകയും മയക്കുമരുന്ന് പിടികൂടുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കൊക്കെയ്ൻ ഡൽഹിയിലേക്കെത്തിച്ച പ്രതി ലണ്ടനിലേക്ക് രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം.