തൃശൂരിലെ സ്വർണവ്യാപാരിയുടെ കൈവശമുണ്ടായിരുന്ന ഒരുകോടി രൂപയുടെ സ്വർണം KSRTC ബസ് യാത്രക്കിടെ കവര്‍ന്നു. ബാഗിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. കെഎസ്ആർടിസി ബസ് എടപ്പാളിൽ എത്തിയപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂരിലെ സ്വർണ്ണ വ്യാപാരിയുടെ ജീവനക്കാരൻ ബാഗിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. തൃശ്ശൂർ സ്വദേശി മാടശ്ശേരി കല്ലറയ്ക്കൽ ജിബിയുടെ ബാഗിൽ നിന്നാണ് സ്വർണം നഷ്ടമായത്. ഒരുകോടി 8 ലക്ഷം രൂപ മൂല്യമുള്ള 1512 ഗ്രാം സ്വർണമാണ് നഷ്ടമായത്. തിരൂരിലെ ജ്വല്ലറിയിൽ കാണിക്കാൻ വേണ്ടിയാണ് സ്വർണ്ണവുമായി യാത്ര ചെയ്തത്.