മാനന്തവാടി : കാസര്‍കോട് ആലമ്പാടി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ട് കാര്‍ യാത്രികരായ ആറ് പേര്‍ക്ക് പരിക്കേറ്റു. കുഴിനിലം പുത്തന്‍പുരയിലാണ് ഇന്ന് രാവിലെ 9.30 ഓടെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രികരായ ശിഹാബുദ്ധീന്‍ (34) ഖലീല്‍ (32),നസ്ര( 23), കെന്‍സ് (1), മുഫീദ (25) ഇസാം (2) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഗവ: വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമികമായ വിവരം വയനാട്ടിൽ ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ.