മലപ്പുറം: ലിഫ്റ്റ് പൊട്ടി വീണ് യുവാവിന് ദാരുണാന്ത്യം. ഹാജിയാർ പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന ഫ്ലോർ മില്ലിലെ ലിഫ്റ്റ് റോപ്പ് പൊട്ടി ലിഫ്റ്റ് ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടത്.മലപ്പുറം ഹാജിയാർ പള്ളി സ്വദേശി വടക്കേ വീട്ടിൽ അഷ്റഫിൻ്റെ മകൻ അജ്നാസാണ് മരണപ്പെട്ടത്.മൃതദേഹം പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലാണ്. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ലിഫ്റ്റ് പൊട്ടി വീണ് യുവാവിന് ദാരുണാന്ത്യം
