ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു

ബത്തേരി :ചീരാലിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നു തിന്നു . ചീരാൽ കല്ലുമുക്ക് മോഹനന്റെ വളർത്തു നായയെയും താറാവിനെയുമാണ് പുലി കൊന്നത്.ഇന്നലെ രാത്രി 1:00 മണിയോടെയായിരുന്നു സംഭവം.നിരന്തരമായി പുലി ഇറങ്ങി വളർത്തു മൃഗങ്ങളെ കൊല്ലുന്നത് ജനങ്ങളിൽ ഭീതിയുളവാക്കിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് പുലിയെ കൂട് വെച്ച് പിടികൂടണം എന്നാണ് നാട്ടുക്കാരുടെ ആവശ്യം.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *