കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാദ്ധ്യത; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം  മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നത്. ജൂണ്‍ 10, 11 തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി ആറ് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

 

യെല്ലോ അലേര്‍ട്ട്

ജൂണ്‍ 10 (ചൊവ്വാഴ്ച): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം.

ജൂണ്‍ 11 (ബുധനാഴ്ച: ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്

 

ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, മേയ് അവസാന വാരത്തോടെ ആരംഭിച്ച മഴയില്‍ സംസ്ഥാനത്ത് വ്യാപകമായ നാശനഷ്ടമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ആവശ്യത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതന് ശുചീകരണ പരിപാടികള്‍ തദ്ദേശ തലത്തില്‍ ശക്തമാക്കാനും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്മാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണ്‍ 10,11 തീയതികള്‍ മുതല്‍ കാലവര്‍ഷം സജീവമാകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ലഭിച്ചത് പോലെയുള്ള അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *