യുവേഫ നേഷന്‍സ്‌ ലീഗില്‍ പോര്‍ച്ചുഗലിന് കിരീടം

മ്യൂണിക്: യുവേഫ നേഷന്‍സ്‌ ലീഗില്‍ പോര്‍ച്ചുഗലിന് കിരീടം. ആവേശം നിശ്ചിത സമയവും അധിക സമയവും കടന്ന മത്സരത്തില്‍ സ്‌പെയിനിന്‍റെ യുവ നിരയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ വീഴ്‌ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്.

 

ഷൂട്ടൗട്ടില്‍ 5–3നാണ് പോർച്ചുഗല്‍ വിജയം പിടിച്ചത്. പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം പന്ത് വലയിലെത്തിച്ചു. സ്‌പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് ഏറെ നിര്‍ണായകമായി. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പെയിനിന്‍റെ ലമീൻ യമാലും ഷൂട്ടൗട്ടിനുണ്ടായിരുന്നില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *