മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു

ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ പച്ചക്കറിയുമായി വന്ന വാഹനത്തിൽ നിന്ന് മതിയായ രേഖകളില്ലാതെ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു.ഇന്നലെ രാത്രി 9.15 ന് എക്സൈസ് ഇൻസ്പെക്ടർ കെ ജെ സന്തോഷും സംഘവും നടത്തിയ വാഹന പരിശോധനയിൽ പണം കണ്ടെത്തി.

 

കോഴിക്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ (65), ഡ്രൈവർ മുനീർ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് തുടർ നടപടികൾക്കായി വാഹനവും രൂപയും പ്രതികളേയും ബത്തേരി പൊലീസിനു കൈമാറി. പരിശോധനയിൽ പ്രിവൻറീവ് ഓഫീസർമാരായ രഞ്ജിത്ത് സി, ചാൾസ്കുട്ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധീഷ് വി, ശിവൻ ഐ ബി എന്നിവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *