മസ്‌കറ്റ്:ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി ഒമാൻ ഭരണകൂടം പ്രധാനമന്ത്രിയുടെ എത്യോപ്യൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം നാല് ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകിയത്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒമാന്‍ ഭരണകൂടം ആചാരപരമായ വരവേല്‍പ്പാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് നല്‍കിയത്.

.എത്യോപ്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ശ്രീ മോദി ഒമാനിലെത്തിയത്. പ്രധാനമന്ത്രി മോദിയുടെ എത്യോപ്യൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലായം അറിയിച്ചു. എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും ശ്രീ.മോദി അഭിസംബോധന ചെയ്തു. സമത്വപൂർണവും സമാധാനപരവുമായ ലോകത്തിനായി ഇന്ത്യയും എത്യോപ്യയും ഒരു കുടുംബത്തിലെ അംഗമായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സന്ദർശന വേളയിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടക്കും. ഇന്ന് ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇന്ത്യയും ഒമാനും നയതന്ത്ര ബന്ധത്തിൻ്റെ 70ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാമന്ത്രിയുടെ ഒമാൻ സന്ദർശനം.


