റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ വീണ്ടും അവസരം 2026 ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ 2026 ഫെബ്രുവരി 13 വരെ അക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷിക്കാം
ആവശ്യമായ രേഖകൾ
◾റേഷൻ കാർഡ്
◾ബി.പി.എൽ സർട്ടിഫിക്കറ്റ്
◾വരുമാന സർട്ടിഫിക്കറ്റ്
◾മെഡിക്കൽ സർട്ടിഫിക്കറ്റ്
◾മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ളഅക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷ സമർപ്പിക്കാം
1.താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല
◾കാർഡിലെ ഏതെങ്കിലും അംഗം
◾സർക്കാർ/പൊതുമേഖല ജീവനക്കാരൻ
◾ആദായ നികുതി ദായകൻ
◾സർവീസ് പെൻഷണർ
◾1000+ ചതുരശ്ര അടി വീട് ഉടമ
◾നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ
◾പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി
◾ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
◾25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2026 ഫെബ്രുവരി 13


