പുതിയ മോട്ടോർ വാഹന നിയമം – നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

 

2026 ജനുവരി 1 മുതൽ റോഡ് നിയമങ്ങൾ അടിമുടി മാറിയിരിക്കുന്നു. റോഡിലെ നിയമലംഘനങ്ങൾ ഇനി അത്ര നിസ്സാരമായി കാണേണ്ട. പണം അടച്ചാൽ തീരുന്ന പ്രശ്നം എന്നതിനപ്പുറം നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിനെ തന്നെ ബാധിക്കുന്ന മാറ്റങ്ങളാണ് വന്നിരിക്കുന്നത്.

 

❓ എന്താണ് ഈ 5 ചലാൻ നിയമം?

ലളിതമായി പറഞ്ഞാൽ, ഒരു വർഷത്തിനുള്ളിൽ അഞ്ച് തവണ (5 ചലാൻ) ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ട്.

 

ഏതൊക്കെ കുറ്റങ്ങളാണ് ഇതിൽ പെടുക?

 

പ്രധാനമായും അപകടകരമായ രീതിയിലുള്ള നിയമലംഘനങ്ങളാണ് ഇതിൽ വരുന്നത്:

 

◾ അമിതവേഗത (Over Speeding)

 

◾ മദ്യപിച്ച് വണ്ടിയോടിക്കുക.

 

◾ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്.

 

◾ റെഡ് സിഗ്നൽ ലംഘിക്കുക.

 

◾സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതിരിക്കുക (ആവർത്തിച്ചുള്ള ലംഘനം).

 

◾അപകടകരമായ രീതിയിലുള്ള ഓവർടേക്കിംഗ്.

 

സർക്കാർ വാഹനങ്ങൾക്കും മന്ത്രിമാർക്കും ഈ നിയമം ബാധകമാണോ?

 

സാധാരണക്കാർക്ക് എപ്പോഴും ഉള്ള സംശയമാണിത്. മറുപടി ഇതാ:

 

◾കെ.എസ്.ആർ.ടി.സി & പോലീസ് വാഹനങ്ങൾ: നിയമം എല്ലാവർക്കും ഒരുപോലെയാണ്. പോലീസ് ജീപ്പായാലും കെ.എസ്.ആർ.ടി.സി ബസ്സായാലും നിയമം ലംഘിച്ചാൽ ക്യാമറ പിടിക്കും. സർക്കാർ വാഹനങ്ങളുടെ ഉടമ (RC Owner) സർക്കാർ ആയതുകൊണ്ട്, ആ സമയത്ത് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസിനെയാണ് ഈ 5 ചലാൻ നിയമം ബാധിക്കുക.

 

◾ മന്ത്രിമാരുടെ വാഹനങ്ങൾ: വിവിഐപി (VVIP) വാഹനങ്ങൾക്കും നിയമം ബാധകമാണ്. എസ്കോർട്ട് വാഹനങ്ങൾ അടക്കം നിയമലംഘനം നടത്തിയാൽ ചലാൻ വരും.

 

◾ആംബുലൻസ് & ഫയർഫോഴ്സ്: ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്കായി പോകുന്ന ഇത്തരം വാഹനങ്ങൾക്ക് ചില ഇളവുകൾ ഉണ്ടെങ്കിലും, അനാവശ്യമായ നിയമലംഘനങ്ങളും അശ്രദ്ധമായ ഡ്രൈവിംഗും ശ്രദ്ധയിൽപ്പെട്ടാൽ അവരും നടപടി നേരിടേണ്ടി വരും.

 

പ്രധാന കാര്യങ്ങൾ ഒറ്റനോട്ടത്തിൽ:

 

 45 ദിവസത്തെ സാവകാശം:

 

ചലാൻ ലഭിച്ചാൽ പിഴയടയ്ക്കാൻ 45 ദിവസം സമയം കിട്ടും. അല്ലെങ്കിൽ അത് കുറ്റസമ്മതമായി കണക്കാക്കും.

 

കരിമ്പട്ടിക (Blacklist):

പിഴയടയ്ക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും. പിന്നീട് ഇൻഷുറൻസ് പുതുക്കാനോ, ഉടമസ്ഥാവകാശം മാറ്റാനോ (Ownership change) കഴിയില്ല.

 

ഉത്തരവാദിത്തം ഉടമയ്ക്ക്:

വാഹനം മറ്റൊരാൾക്ക് ഓടിക്കാൻ കൊടുത്താലും ചലാൻ വരുന്നത് നിങ്ങളുടെ പേരിലായിരിക്കും. അത് കൊണ്ട് വണ്ടി കൊടുക്കുമ്പോൾ സൂക്ഷിക്കുക.

 

സാധാരണക്കാർക്ക് ഇതുകൊണ്ട് എന്ത് ഗുണം?

 

റോഡ് നിയമങ്ങൾ എല്ലാവർക്കും ഒന്നാണെന്ന ബോധ്യം വരുന്നത് വഴി നിരത്തുകളിൽ അച്ചടക്കം വരും.

 

അമിതവേഗതയിൽ പായുന്ന വാഹനങ്ങളെ പേടിക്കാതെ സാധാരണക്കാർക്ക് റോഡിലിറങ്ങാം. അപകടങ്ങൾ കുറയുന്നതോടെ പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ളവരുടെ ജീവൻ സംരക്ഷിക്കപ്പെടും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *