കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, കോ-ഓര്‍ഡിനേറ്റര്‍ നിയമനം

സാക്ഷരതാമിഷന്‍നടപ്പാക്കുന്ന സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് ആന്‍ഡ് ഡിജിറ്റല്‍ സ്‌കില്‍സ് കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് ഇന്‍സ്ട്രക്ടര്‍, കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/പി.ജി.ഡി.സി.എയും ഒരു വര്‍ഷത്തെ യോഗ്യതയും ഉള്ളവര്‍ക്ക് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.കോം/ മാനേജ്മെന്റില്‍ ബിരുദം/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഓണ്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്/ പി.ജി.ഡി.സി.എ/ ബേസിക് കമ്പ്യൂട്ടര്‍ ഓപ്പറേഷനില്‍ ഡിപ്ലോമ, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്.ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, അപേക്ഷ എന്നിവ ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിനകം കോ -ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരത മിഷന്‍, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ വിലാസത്തില്‍ ലഭിക്കണം. ഫോണ്‍-04936 202091.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *