സുഖോയ് Su-57ഇ ഇനി ഇന്ത്യയിൽ നിർമ്മിച്ചേക്കും അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കായി കൈകോർത്ത് ഭാരതവും റഷ്യയും.പ്രതിരോധ രംഗത്ത് ഭാരതത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന സുപ്രധാന നീക്കവുമായി റഷ്യ. അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് Su-57E ഇന്ത്യയിൽ സംയുക്തമായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി റഷ്യൻ എയറോസ്പേസ് വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിൽ നടക്കുന്ന ‘വിങ്സ് ഇന്ത്യ’ (Wings India) വ്യോമയാന പ്രദർശനത്തിനിടെ റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (UAC) സിഇഒ വാദിം ബാദേഖയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ സുഖോയ് Su-30 വിമാനങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെ എച്ച്എഎൽ (HAL) പ്ലാന്റുകളിൽ തന്നെ പുതിയ വിമാനങ്ങളും നിർമ്മിക്കാനാണ് ആലോചന.



