തോൽപ്പെട്ടി: തോൽപ്പെട്ടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് മാരക മയക്കുമരുന്നായ ചരസുമായി ഇസ്രായേൽ സ്വദേശിയായ യുവാവിനെ പിടികൂടി. ഹാരൽ ആൻഡ്രി എന്നയാളെയാണ് കഴിഞ്ഞ ദിവസം തിരുനെല്ലി പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയും ചേർന്ന് പിടികൂടിയത്. തിരുനെല്ലി എസ്.ഐ സനിൽ.എം.എ, സീനിയർ സിവിൽ ഓഫീസർ ജിതിൻ, സിവിൽ പോലീസ് ഓഫീസർമാരായ വിനായക്, നിധീഷ്, സനീഷ്, വിനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
മാരക മയക്കുമരുന്നായ ചരസുമായി ഇസ്രായേൽ സ്വദേശി പിടിയിൽ



