വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാറിനും ടോൾ; പരാതിയിൽ പണം തിരികെ നൽകി

കോഴിക്കോട് :വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന് ടോൾ ഇടാക്കിയതായി പരാതി . കോഴിക്കോട് ദേശീയപാത ബൈപ്പാസ് ഒളവണ്ണ ടോൾ പ്ലാസയിൽ നിന്നാണ് ടോൾ ഇടാക്കിയത്. അര മണിക്കൂറിനിടെ ഇരുവശത്തേക്കും സഞ്ചരിച്ച കാറിന് മൂന്നുതവണയാണ് ടോൾ ഈടക്കിയത്. മൂന്നാം തവണ ടോൾ ഈടാക്കിയ സമയത്ത് കാർ വീട്ടുമുറ്റത്ത് കിടക്കുകയായിരുന്നു. കാർ വീട്ടുമുറ്റത്ത് കിടക്കുന്നതിന്റെ സിസിടിവി ദൃശ്യം ഉൾപ്പെടെ ഹാജരാക്കി കാറുടമ പരാതി നൽകി. പരാതി പറയാനായി എത്തിയപ്പോഴും ടോൾ ഇടാക്കിയിരുന്നു. കാര്യം വ്യക്തമായതോടെ സങ്കേതിക പിഴവാണെന്ന് പറഞ്ഞ് ടോൾ ജീവനക്കാർ പണം തിരികെ നൽകി. പരാതി പറയാനായി എത്തിയപ്പോൾ ടോൾ ഇടാക്കിയ പണമവും തിരികെ കൊടുത്തു.

 

ഫാസ്റ്റ്ടാഗിൽ നിന്ന് ഒന്നിൽ കൂടുതൽ തവണ പണം ഡെബിറ്റായത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരാതി നൽകിയത്. മൂന്ന തവണയായി കറുടമയിൽ നിന്ന് പണം നഷ്ടമായിരുന്നു. ഇത്തരതിലുള്ള ദേശീയപാതയുമായി ബന്ധപ്പെട്ട പരാതികൾക്ക് 1033 എന്ന ടോൾഫ്രീ നമ്പറിൽ പരാതിപ്പെടുക.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *