ഹരാരെ: വൈഭവ് സൂര്യവംശിയെന്ന പുത്തൻ താരോദയം ഹരാരെയുടെ നടുത്തളത്തിൽ കത്തിജ്വലിച്ചപ്പോൾ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്’ ഫൈനലിൽ ഇന്ത്യ തകർപ്പൻ സ്കോറിലേക്ക്. വിസ്ഫോടനാത്മക ബാറ്റിങ്ങിൻ്റെ വൈഭവവുമായി ഇന്ത്യയുടെ കൗമാര സൂപ്പർ ഹീറോ വീണ്ടും അതിശയം വിതറിയപ്പോൾ ഇംഗ്ലണ്ടിനെതിരെ കലാശക്കളിയിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നീലപ്പട 43.1 ഓവർ പിന്നിടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെന്ന ശക്തമായ നിലയിലാണ്. ഏകദിനത്തിൻ്റെ ക്രീസിലും ട്വന്റി20യെ വെല്ലുന്ന വെടിക്കെട്ടുമായി വൈഭവ് 80 പന്തിൽ 175 റൺസെടുത്തു. 15 പടുകൂറ്റൻ സിക്സറുകളും അത്രതന്നെ ഫോറുകളുമാണ് പതിനാലുകാരൻ്റെ ബാറ്റിൽനിന്ന് പ്രവഹിച്ചത്.
അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്’ ഫൈനലിൽ ഇന്ത്യ തകർപ്പൻ സ്കോറിലേക്ക്



