ബത്തേരി: ദേശീയപാത 766 ബീനാച്ചിക്ക് സമീപം കാർ ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമിടിക്കുകയായിരുന്നു. ബീനാച്ചി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഖാലിദ് (59), ഓട്ടോ യാത്രക്കാരായ നമ്പ്യാർകുന്ന് സ്വദേശി അബൂബക്കർ (57), മണിച്ചിറ സ്വദേശി സാജിദ് (24), സ്കൂട്ടർ യാത്രക്കാരനായ അമൽ ഫാരിദ് (24) എന്നിവർക്കാണ് പരുക്കേറ്റത്. ഖാലിദിനെ കോഴിക്കോടും മറ്റുള്ളവരെ സുൽത്താൻബത്തേരിയിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൽപ്പറ്റ ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് കൊളഗപ്പാറ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലും പുറകിലായി വന്നിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. കാറിലുണ്ടായിരുന്നവർക്കായി പൊലീസ് അന്വേഷണം തുടങ്ങി



