വാളാട് സ്‌കൂളിലെ വിദ്യാർഥി സംഘർഷം; പോലീസ് കേസെടുത്തു

വാളാട് :വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിസംഘർഷവുമായി ബന്ധപ്പെട്ട് തലപ്പുഴ പോലീസ് കേസെടുത്തു. സ്കൂളിലെ ഒരു വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്കൂളിലെ ശൗചാലയത്തിൽ കഴിഞ്ഞ 29-ന് നടന്ന സംഭവം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറത്തറിഞ്ഞത്.

 

ശൗചാലയത്തിൽ ഒരു കുട്ടിയെ രണ്ടുവിദ്യാർഥികൾ മർദിക്കുന്നതും മറ്റു വിദ്യാർഥികൾ ഇതുകണ്ട് രസിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ കൈവശമുള്ള ഫോണിൽ നിന്നു തന്നെയാവണം വീഡിയോ പകർത്തിയത്. സംഭവം വിവാദമായതോടെ അടിയന്തര പി.ടി.എ. കമ്മിറ്റി ചേർന്ന് വിഷയം ചർച്ചചെയ്യാൻ സ്കൂളധികൃതർ തിരുമാനിച്ചിട്ടുണ്ട്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *