മാനന്തവാടി : പുലിക്കാട് ഭാഗത്ത് നിന്നും നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിലായതായി സൂചന.കുപ്പാടിത്തറ സ്വദേശിയായ യുവാവിനെയാണ് മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്. ആഭരണമോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ഇയാൾ കുട്ടിയെ സ്‌കൂട്ടറിൽ തട്ടിക്കൊണ്ട് പോയ ശേഷം എട്ടോളം കിലോമീറ്റർ ദൂരത്തിലുള്ള തരുവണ പാലിയാണയിൽ കൊണ്ട് വിടുകയായിരുന്നു.സംഭവ ശേഷം പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്നാണ് സൂചന.
നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി കസ്റ്റഡിയിൽ



