ബത്തേരി :മൂലങ്കാവിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു മൂന്ന് പേർക്ക് പരിക്കേറ്റു.കോഴിക്കോട് കൊയിലാണ്ടി സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 3:30 മണിയോടെയാണ് സംഭവം കർണാടക രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് മൂന്ന്പേർക്ക് പരിക്ക്



