മാനന്തവാടി: വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുതിയ സിടി സ്‌കാൻ യന്ത്രം എത്തിച്ചു. നവകേരള സദസ്സിൻ്റെ ഭാഗമായി ലഭിച്ച ഏഴ് കോടി രൂപയിൽ 3.98 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ജർമ്മൻ യന്ത്രം എത്തിച്ചത്. ബാക്കി തുക അനുബന്ധ യന്ത്രസാമഗ്രികൾക്കായി വിനിയോഗിക്കും. സിടി സ്‌കാൻയന്ത്രം സ്ഥാപിക്കുന്നതിനുള്ള മുറികൾ നിലവിൽ തയ്യാറാക്കിട്ടുണ്ട്. പഴയ സി ടി റൂം നവീകരിച്ച സ്ഥലത്താണ് പുതിയ സി ടി സ്‌കാൻ സ്ഥാപിക്കുക. ഇന്നുച്ചയ്ക്ക് ശേഷമായിരിക്കും മെഷീൻ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുക. സി ടി സ്കാൻ മെഷിൻ കൂടിയെത്തിയത് വയനാട് മെഡിക്കൽ കോളേജിനെ സംബന്ധിച്ചിടത്തോളം ഏറെ ശുഭപ്രതീക്ഷ നൽകുന്നതാണ്.
വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പുതിയ സിടി സ്‌കാൻ മെഷിനെത്തി



