ന്യൂഡൽഹി:ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി.ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നിർണ്ണായകമായ പ്രതിരോധ കരാറിൽ (ഏകദേശം 3.25 ലക്ഷം കോടി രൂപ) ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായേക്കും. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഈ വിമാനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം മുംബൈയിലാണ് ആദ്യമെത്തിയത്.മുംബൈ വിമാനത്താവളത്തിലെത്തിയ ഇമ്മാനുവൽ മാക്രോണിനെയും ഭാര്യ ബ്രിജിറ്റിനെയും മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.


