ഗൂഗിൾ ക്രോം ബ്രൗസർ അപ്ഡേറ്റ് ചെയ്യണമെന്നു മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ആപ് അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. മുൻ വേർഷനുകളിൽ സുരക്ഷാപിഴവുകൾ ഉള്ളതിനാലാണ് ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്കു മാറണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

 

പുതിയ അപ്ഡേറ്റ് ഈ സുരക്ഷാ പഴുതുകൾ അടയ്ക്കുകയും സൈബർ ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് കേന്ദ്രം പറയുന്നു. ക്രോമിൽ സൈബർ ആക്രമണകാരികൾക്കു ഹാക്ക് ചെയ്യാൻ സാധിക്കുന്ന നിരവധി പഴുതുകളുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.

 

ബ്രൗസറിലുള്ള ഒരു സാങ്കേതികപ്പിഴവ് മൂലം ഒരു ബഗ് ഉണ്ടാകുകയും ഇതു ഹാക്കർമാർ പ്രയോജനപ്പെടുത്തി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നുമാണ് ഏജൻസി പറയുന്നത്. ലിനക്സിൽ 144.0.7559.75 എന്നതിനേക്കാളും വിൻഡോസിൽ 145.0.7632.75/76 എന്നതിനേക്കാളും ക്രോം ബ്രൗസർ വേർഷനുകൾ പഴയതാണെങ്കിൽ നിങ്ങളുടെ സിസ്റ്റം അപകടത്തിലാണെന്ന് നിർദേശത്തിൽ പറയുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *