കോഴിക്കോട്: ഇസ്‍ലാംമത വിശ്വാസികൾക്ക് ഇനി വ്രത ശുദ്ധിയുടെ നാളുകൾ. പള്ളികളും വീടുകളും ഇനി പ്രാർഥനാ നിർഭരമാകും. പള്ളികളും വീടുകളും മുഴു സമയ ആരാധനാ കേന്ദ്രങ്ങളായി മാറുന്ന നാളുകൾ. ഖുർആൻ അവതരിച്ച മാസത്തിൽ വിശുദ്ധ ഗ്രന്ഥത്തിന്റെ പാരായണത്തിനായി വിശ്വാസികൾ കൂടുതൽ സമയം ചെലവഴിക്കുന്നു.. രാത്രിയിലെ പ്രത്യേക നമസ്കാരമായ തറാവീഹിനായി വിശ്വാസികൾ ഒഴുകിയെത്തിയതോടെ പള്ളികൾ പ്രാർഥനാ നിർഭരമായി.ആത്മ സംസ്കരണത്തിന്‍റെ മാസത്തിൽ ദാന ധർമങ്ങൾ വർധിപ്പിച്ചും വിശ്വാസികൾ പുണ്യം നേടും. ചൂട് കാലത്താണ് റമദാൻ എത്തിയത് എന്നതിനാൽ പഴവിപണി സജീവമാണ്. മതമൈത്രിയുടെ സന്ദേശവുമായി സമൂഹ ഇഫ്താറുകളുടെ നാളുകൾ കൂടിയാണ് സമാഗതമായത് . അതിനുള്ള ഒരുക്കങ്ങളും തകൃതി.
ഇനി വ്രതശുദ്ധിയുടെ നാളുകൾ; പള്ളികളും വീടുകളും പ്രാർഥനാ നിർഭരം



