സിവിൽ സർവീസ് ഫലം: അനുജ് അഗ്നിഹോത്രിയ്ക്ക് ഒന്നാംറാങ്ക്, മലയാളിയായ ശ്രുതിക്ക് 18-ാം റാങ്ക്

യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. മലയാളിയായ ശ്രുതി ആർ. 18-ാം റാങ്ക് കരസ്ഥമാക്കി.  പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം.

 

റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ പേരും റോൾ നമ്പറും ഉൾപ്പെടുത്തിക്കൊണ്ടുള്ള പിഡിഎഫ്, വെബ്സൈറ്റിലെ ‘Final Result’ എന്ന വിഭാഗത്തിൽ ലഭ്യമാണ്.2025 മേയ് 25-ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയത്. തുടർന്ന് ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷകൾ നടന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ അഭിമുഖം ഫെബ്രുവരി 27-നാണ് പൂർത്തിയായത്. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഫലം പ്രസിദ്ധീകരിക്കുന്ന മുൻവർഷങ്ങളിലെ രീതി തന്നെയാണ് ഇത്തവണയും കമ്മിഷൻ പിന്തുടർന്നത്. 2024-ൽ ഏപ്രിൽ 17-ന് അഭിമുഖം അവസാനിച്ച ശേഷം ഏപ്രിൽ 22-ന് ഫലം വന്നിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *