അടിവാരത്ത് തട്ടുകട തീപിടിച്ച് കത്തിനശിച്ചു

താമരശ്ശേരി: അടിവാരത്ത് തട്ടുകടയ്ക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. റോഡരികിലെ തട്ടുകടയ്ക്കാണ് തീപിടിച്ചത്. അപകടത്തിൽ കട പൂർണ്ണമായും കത്തിനശിച്ചു.തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു. എന്നാൽ അഗ്നിശമനസേന സ്ഥലത്തെത്തുന്നതിന് മുൻപേ തന്നെ കട പൂർണ്ണമായും തീ വിഴുങ്ങിയിരുന്നു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിൽ മറ്റ് ആളപായങ്ങളോ വലിയ രീതിയിലുള്ള പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *