വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

കല്ലോടി:വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.കല്ലോടി പടക്കൂട്ടിൽ വിനീതിൻ്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട് മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കും ട്രാവലറും കല്ലോടിക്ക് സമീപം അയിലമൂല മെതിയറയിൽവെച്ച് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ‌സ്റ്റെഫി വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയാണ്. അയിലമൂല കളരിക്കൽ അപ്പച്ചന്റെയും മേഴ്‌സിയുടെയും മൂത്ത മകളാണ്. അപകടത്തിൽ വിനീതിനും മകൻ ഇയാനും പരിക്കേറ്റിരുന്നു. മക്കൾ: ഇവാന റോസ് വിനീത്, ഇയാൻ അൽഫോൻസ് വിനീത്‌സംസ്ക്‌കാര ചടങ്ങുകൾ നാളെ ( മാർച്ച് 11 ബുധനാഴ്‌ച) രാവിലെ 9 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് സംസ്ക്‌കാരം 10 മണിക്ക് കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *