കൂളിവയൽ വാഹനാപകടം : മരണം മൂന്നായി

പനമരം: തിങ്കളാഴ്‌ച പനമരം കൂളിവയലിൽ വെച്ച് കെഎസ്ആർടിസിബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കുപറ്റി  മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വന്നിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ ഉത്തർദിനാജ്പുർ സ്വദേശികളായ അജിജുർ റഹ്മാൻ്റെയും, സാംനൂറിൻറെയും മകൻ മുഹമ്മദ് യാസീൻ (24) ആണ് മരിച്ചത്.

 

തലയ്ക്ക് സാരമായി പരിക്കേറ്റ യാസീനെ ആദ്യം വയനാട്  മെഡിക്കൽ കോളേജിലും, പിന്നീട് വിദഗ്‌ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സ യിൽ കഴിയവെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ കോഴിക്കോട് കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു (38), വെസ്റ്റ് ബംഗാൾ സ്വദേശി അബ്ദുൾ അൻസാരി (28) എന്നിവർ അപകടം നടന്ന ദിവസത്തിലും, പിറ്റേ ദിവസത്തിലുമായി മരിച്ചിരുന്നു. അഞ്ചു കുന്ന് ഭാഗത്ത് വീട് നിർമ്മാണത്തിനായെത്തിയതായിരുന്നു കോൺട്രാക്ടറായ രഞ്ജുവും, ജീവനക്കാരായ അതിഥി തൊഴിലാളികളും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *