വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനുള്ള ധനസഹായം വർധിപ്പിച്ചു 14 ലക്ഷമാക്കി ഉയർത്തി

തിരുവനന്തപുരം:വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് ഉള്ള സർക്കാർ ധനസഹായം ഉയർത്തി. 14 ലക്ഷം രൂപയായാണ് ഉയർത്തിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ 10 ലക്ഷം രൂപയായിരുന്നു വന്യമൃഗാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന സർക്കാർ ധനസഹായം.

 

10 ലക്ഷം വനം വകുപ്പും നാല് ലക്ഷം രൂപ ദുരന്ത നിവാരണ നിധിയില്‍ നിന്നുമാണ് നല്‍കുന്നത്. സിനിമാ നയത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ലിംഗ നീതി, ആഭ്യന്തര പരാതി പരിഹാര സംവിധാനം, തൊഴില്‍ നിയമ പ്രകാരമുള്ള വേതനം അടക്കം ഉറപ്പാക്കുന്നതാണ് സിനിമ നയം. തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭാ യോഗത്തില്‍ അംഗീകാരമായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *