ഗുണ്ടാ നേതാവ് അലുവ അതുല്‍ കൊലപാതകം; എട്ട് പേര്‍ അറസ്റ്റില്‍

മുണ്ടക്കയം;കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ പ്രതികളില്‍ നാല് പേരെ ചവറ പോലീസ് മുണ്ടക്കയത്ത് നിന്നും അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. പ്രതികളുടെ വാഹനവും പിടിച്ചെടുത്തു.മുണ്ടക്കയത്തിന് സമീപമുള്ള മുരിക്കും വയലില്‍ നിന്ന് ശനിയാഴ്ച രാത്രി 11.30 യോടെയാണ്  പ്രതികളെ പിടികൂടിയത്.

 

അലുവ അതുല്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പ് രേഖപ്പെടുത്തി തിരിച്ചു വരുന്ന വഴിയാണ് ആക്രമണം നടന്നത്. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് എഫ്‌ഐആറില്‍ ഉള്ളത്.

 

വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികള്‍ അലുവ അതുലിനെ കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും എഫ്‌ഐആറില്‍ പറയുന്നു.അലുവ അതുലിന്റെ കൊലപാതകത്തില്‍ പോലീസിനുണ്ടായത് ഗുരുതര വീഴ്ചയാണ്. ഒരാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങിയ അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരു സംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി പോലീസ് ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *