പടിഞ്ഞാറത്തറ : കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ബാണാസുര ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി.തരിയോട് ആലക്കൽ വിന്റോ ജോസഫ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച മുതൽ ഇദ്ദേഹത്തെ കാണാതായിരുന്നു.തുടർന്ന് തിരച്ചിൽ നടത്തി വരുന്നതിനിടെ ഇന്ന് രാവിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പരേതനായ ജോസഫിന്റെയും അമ്മിണിയുടെയും മകനാണ് വിൻ്റോ ജോസഫ്. പോലിസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.



