കൂത്തുപറമ്പിൽ യു.ഡി.എഫ്.സ്ഥാനാർഥിയായി വയനാട്ടുകാരി

കണ്ണൂർ:കൂത്തുപറമ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി വയനാട് സ്വദേശിനി ജയന്തി രാജൻ. മുസ്‌ലിം ലീഗ്‌ ദേശീയനേതൃത്വത്തിൽ ആദ്യമായെത്തിയ വനിതാനേതാവാണ് അവർ. പാർട്ടിയുടെ ദേശീയ അസി. സെക്രട്ടറിയാണ് വയനാട് പുൽപ്പള്ളി ഇരുളം സ്വദേശിനിയായ ജയന്തി (47). വയനാട്ടിലെ പൂതാടി ഗ്രാമപ്പഞ്ചായത്ത്, പനമരം ബോക്ക് പഞ്ചായത്ത് ഭരണസമിതികളിൽ അംഗമായിരുന്നിട്ടുണ്ട്.

 

നിയമസഭയിലേക്ക് ആദ്യ മത്സരം. വനിതാലീഗ് വയനാട് ജില്ലാസെക്രട്ടറിയും ദേശീയ സെക്രട്ടറിയുമായിരുന്നു. വയനാട്ടിലെ സാധാരണ കുടുംബത്തിൽ നിന്നാണ് മുഖ്യധാരയിലേക്കെത്തിയത്. സ്ത്രീകളുടെയും പിന്നാക്കവിഭാഗങ്ങളുടെയും ക്ഷേമത്തിനായുള്ള പ്രവർത്തനത്തിലൂടെയാണ് ശ്രദ്ധേയയായത്. ഇരുളം തുളസിത്തറയിൽ പരേതരായ രാഘവന്റെയും തങ്കമ്മയുടെയും മകളാണ്. രാജനാണ് ഭർത്താവ്. സോഫ്റ്റ്‌വെയർ എൻ ജിനീയറായ രാജീവ് രാജൻ, മെഡിക്കൽ വിദ്യാർഥിനി രഞ്ജുഷ രാജൻ എന്നിവർ മക്കൾ.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *