അബുദാബി – അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാൻ്റിലും ബാബ് എണ്ണപ്പാടത്തും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. വ്യാഴാഴ്‌ച പുലർച്ചെയുണ്ടായ ഈ സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയായി ഹബ്ഷാൻ ഗ്യാസ് പ്ലാന്റ് താൽക്കാലികമായി അടച്ചു. ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് ഈ മേഖലകളിൽ പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
സംഭവത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയം (MoFA) ശക്തമായി രേഖപ്പെടുത്തി. മേഖലയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന തരത്തിൽ ഇറാൻ നടത്തിയ ഈ ഭീകരാക്രമണത്തെ രാജ്യം അപലപിച്ചു. ആരുടെ പരമാധികാരത്തിന് നേരെയുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും, അറിയിപ്പിൽ ചൂണ്ടിക്കാട്ടി.





