ദുബായ്:ദുബായിൽ ബാൽക്കണിയിൽ നിന്ന് വീണ് മലയാളി ബാലിക ഹന്ന റോസ് (3) മരിച്ചു. കളിക്കുന്നതിനിടെ അഞ്ചാം നിലയിലെ ബാൽക്കണിയിലെ ഗ്ലാസ് തകർന്ന് താഴേക്ക് വീണായിരുന്നു അപകടം. ഇരിങ്ങാലക്കുട സ്വദേശിനി ഹന്ന റോസ് ആണ് മരിച്ചത്. ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശികളായ മഞ്ഞളി ഡിബിൻ, ജെയിൻ ദമ്പതികളുടെ മകളാണ്.ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചു.





